|
|
|
|
|
|
ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ജനുവരി 21ന്
ഇരിങ്ങാലക്കുട ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ജനുവരി 21ന് തിങ്കളാഴ്ച ആഘോഷിക്കുന്നു. ഉത്സവത്തിനോട് അനുബന്ധിച്ചു 19-ാം തിയ്യതി വൈകീട്ട് 5:30 ന് രാജീവ് വാര്യർ അവതരിപ്പിക്കുന്ന തായമ്പകയും 20-ാംതിയ്യതി വരവീണ സ്കൂൾ ഓഫ് മ്യുസിക്ക് ഇരിങ്ങാലക്കുടയുടെ സംഗീതാർച്ചനയും കലാമണ്ഡലം മോഹനതുളസിയുടെ ശിഷ്യ പാർവ്വതി മേനോന്റെ കുച്ചുപ്പുടി നൃത്തസന്ധ്യയും ഉണ്ടായിരിക്കും.
തൈപ്പൂയദിനത്തിൽ ദീപാരാധനക്കു ശേഷം ഗുരുവായൂർ ഭജനമണ്ഡലി അവതരിപ്പിക്കുന്ന സമ്പ്രദായ ഭജനയും നടക്കും. അന്നേദിവസം 12 :30 മുതൽ പ്രസാദ ഊട്ടും ഉച്ചതിരിഞ്ഞ് കാവടിയാട്ടവും ഉണ്ഢയിരിക്കും തുടർന്ന് നട അടക്കുമ്പോൾ രാജീവ് വാര്യർ ആലപിക്കുന്ന സോപാനസംഗീതവും തുടർന്ന് വർണ്ണമഴയും ഉണ്ടായിരിക്കും. ജനുവരി 22ന് ചൊവ്വാഴ്ച 6:45ന് ദീപാരാധനയും തുടർന്ന് ചിന്തുപാട്ടോടുകൂടി മഹാഹിഡുംബൻ പൂജയും നടക്കും.
|
|
|
ചെറുതൃക്കോവില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ നട തുറപ്പ് ശനിയാഴ്ച
ഇരിങ്ങാലക്കുട : നവീകരണകലശവും പുനഃ പ്രതിഷ്ടയും കഴിഞ്ഞു നടയടച്ച ചെറുതൃക്കോവില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ നട തുറപ്പ് ശനിയാഴ്ച പുലര്‍ച്ചെ 5ന് നടക്കും. തുടര്‍ന്ന് തത്വ ഹോമം, തത്വ കലശ പൂജ, തത്വ കാലാഭിഷേകം, പരി കാലാഭിഷേകം, കുംഭ കാലാഭിഷേകം, ശ്രീഭൂതബലി തുടങ്ങിയവ നടക്കും. പ്രധാന വഴിപാട് പറനിറക്കല്‍ , നടതുറക്കല്‍ പ്രമാണിച്ച് ഉച്ചക്ക് 11 :30 മുതല്‍ പാണ്ടിസമൂഹം ഹാളില്‍ പ്രസാദ ഊട്ട് ഉണ്ടായിരിക്കുമെന്ന് ഭരണസമിതി ഭാരവാഹികളായ ടി കെ ബാലന്‍, കെ ആര്‍ അച്ചുതന്‍, ഒ കൊച്ചുഗോവിന്ദന്‍, ജയശങ്കര്‍ ചക്കഞ്ചാത്ത്, പുത്തില്ലത് നീലകണ്ഠന്‍ നമ്പൂതിരി, സി. നാരായണന്‍കുട്ടി, ഇ ജയരാമന്‍ എന്നിവര്‍ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 7 മുതല്‍ 8:30 വരെ പെരിങ്ങോട്ട് സുബ്രഹ്മണ്യന്‍ ആന്‍റ് പാര്‍ട്ടി അവതരിപ്പിക്കുന്ന ഇടക്കയില്‍ നാദവിസ്മയം എന്ന പരിപാടി അരങ്ങേറും.
|
|
|
അംഗദവിജയം കഥകളി അരങ്ങേറി
ഇരിങ്ങാലക്കുട : ചെറുതൃക്കോവില്‍ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി അംഗദവിജയം കഥകളി അരങ്ങേറി . രാമായണത്തില്‍ യുദ്ധാരംഭം മുതല്‍ അംഗദന്‍ മേഘനാഥനെ ജയിച്ച് തന്റെ മുത്തച്ഛനായ ഇന്ദ്രന് വരുത്തി തീര്‍ത്ത അപമാനത്തിനു പ്രതിക്രിയ ചെയ്യുന്ന കഥാഭാഗമാണ് ആട്ടക്കഥയായി ടി വേണുഗോപാല്‍ രചിച്ചു കലാനിലയം ഗോപി ചിട്ടപ്പെടുത്തിയ അംഗദവിജയം കഥകളി .ഇതില്‍ ശ്രീരാമനായി കലാനിലയം ഗോപി , മേഘനാഥനായി ഇ കെ വിനോദ് വാര്യര്‍, അംഗദനായി കലാനിലയം ഗോപിനാഥന്‍ എന്നിവര്‍ അരങ്ങിലെത്തി . സംഗീതം കലാമണ്ഡലം സുധീഷ് ,കലാമണ്ഡലം ശ്രീനാഥ് , കലാനിലയം വിഷ്ണു ,ചെണ്ട കലാനിലയം രതീഷ് ,കലാനിലയം ദീപക് , മദ്ദളം കലാനിലയം പ്രകാശന്‍ , കലാനിലയം ശ്രീജിത്ത് എന്നിവരും പങ്കെടുത്തു. ചുട്ടിയും അണിയറയും കലാനിലയം പ്രശാന്തും സംഘവും ഒരുക്കി ചമയം ഒരുക്കിയത് രംഗഭാഷ ഇരിങ്ങാലക്കുട ആണ്.
|
|
|
 |
|
 |
|
|
|
|
|
|
|
 |
|
 |
|
|
|
|
|
|
|
 |
|
 |
|
Shashti Celebration
Shashti Vrata is an important celebration in cherumukku temple . Shashti is the 6 th day of one fortnight in every month. On Shashti day mothers who are desirous of their childrens well being will spend the day in the temple , with special prayers to shashti devi who is Devasena, wife of Muruka. Shashti should be celebrated for the well- being of the children, their good education , success in life, good job and excellance in competitive examination. Besides the well being of children, mother will be blessed with beauty, health and peace of mind. |